
തുറവൂർ : രാജ്യത്ത് ഒറ്റത്തൂണിൽ നിർമിക്കുന്ന ഏറ്റവും വലിയ ഉയരപ്പാതയായ അരൂർ–തുറവൂർ പാത നിർമാണം അന്തിമഘട്ടത്തിലേക്കടുക്കുന്നു. ആദ്യ രൂപരേഖ പ്രകാരം 12.75 കിലോമീറ്ററായിരുന്നു പാതയുടെ നീളം. അരൂരിൽ നിന്ന് തുറവൂർ കവല വരെ ഉയരപ്പാതയും അവിടെനിന്ന് അനുബന്ധ റോഡും നിർമ്മിക്കാനായിരുന്നു ലക്ഷ്യം.
എന്നാൽ തുറവൂർ മഹാക്ഷേത്രത്തിന്റെ പ്രസക്തിയെ ബാധിക്കുന്ന തരത്തിലുള്ള നിർമ്മാണം ഉണ്ടാകുമെന്ന ആശങ്ക ഉയർന്നതോടെ ഭക്തരും വിവിധ സംഘടനകളും ഇടപെട്ടു. തുടർന്ന് ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടുകയും ആശങ്കകൾ പരിഗണിച്ച് രൂപരേഖയിൽ മാറ്റം വരുത്തുകയും ചെയ്തു. പുതിയ രൂപരേഖ പ്രകാരം തുറവൂർ കവലയിൽനിന്ന് തെക്കോട്ട് ആലക്കപ്പറമ്പ് ഭാഗത്തേക്ക് ഉയരപ്പാത 200 മീറ്റർ കൂടി നീളും. തുടർന്ന് 280 മീറ്റർ അനുബന്ധറോഡും നിർമ്മിക്കും. ഇതോടെ ഉയരപ്പാതയുടെ ആകെ നീളം 13.23 കിലോമീറ്ററായി വർദ്ധിക്കും. ഉയരപ്പാതയുടെ മദ്ധ്യഭാഗത്തെ മീഡിയനിൽ പെയിന്റിംഗ് ജോലികളും സൗരോർജ്ജ വിളക്കുകൾ സ്ഥാപിക്കുന്ന ജോലികളും നടന്നുവരികയാണ്. നിർമ്മാണക്കമ്പനിയുമായുള്ള കരാർപ്രകാരം 2026ഫെബ്രുവരിയിൽ പദ്ധതി പൂർത്തിയാക്കി ദേശീയപാത അതോറിട്ടിക്ക് കൈമാറേണ്ടതായിരുന്നു.
നിർമ്മാണം അവസാനഘട്ടത്തിലേക്ക്
ഉയരപ്പാതയിലെ ടോൾ പ്ലാസയുടെ 90 ശതമാനം നിർമ്മാണവും പൂർത്തിയായി
ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന് ബ്രിഡ്ജ് നോയിസ് ബാരിയർ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു
ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്
പാതയുടെ നീളം
13.23 കി.മീ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |