
മാവേലിക്കര: വർഷങ്ങളായി മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്ന പുതിയകാവ് മാർക്കറ്റ് പരിസരത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ ബയോ മൈനിംഗ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി സന്ദർശിച്ച് വിലയിരുത്തി. ബയോമൈനിംഗിനായി ഉപയോഗിക്കുന്ന ട്രോമൽ മെഷീന്റെ ട്രയൽ റൺ കമ്മിറ്റി പരിശോധിച്ചു. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നേതൃത്വത്തിലാണ് ബയോമൈനിംഗ് നടത്തുന്നത്. ബയോ മൈനിംഗിന് ശേഷം 81.27 സെന്റ് ഭൂമിയാണ് വീണ്ടെടുക്കുക.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി.അനൂപ്, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സിജോ രാജു, മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയർ സി.എസ് മെറിൻ, കെ.എസ്‍.ഡബ്ല്യു.എം.പി ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ സുചിത്ര എസ്.പണിക്കർ, എൻവയോൺമെന്റൽ എക്സ്പെർട്ട് ഡോ.ഷജിനിമോൾ സി.എൻ എന്നിവരാണ് മോണിറ്ററിംഗ് സംഘത്തിലുണ്ടായിരുന്നത്. മാവേലിക്കര നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ ഒ.സിന്ധു, ക്ലീൻ സിറ്റി മാനേജർ ആർ.ബിനോയ്, എസ്.ഡബ്ല്യു.എം എൻനീയർ ഷിജോവ് തിരുമേനി തുടങ്ങിയവരും പങ്കെടുത്തു. ബയോമൈനിംഗ് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും വീണ്ടെടുക്കുന്ന ഭൂമി വികസന പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുമെന്നും നഗരസഭാ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |