SignIn
Kerala Kaumudi Online
Thursday, 18 June 2026 2.23 AM IST

400 സ്‌കൂൾ ലീഡർമാർ തൂഫാൻ വാരിയേഴ്‌സ്

padam
ബോധവത്കരണ പരിപാടിയിൽ പങ്കെടുത്ത സ്കൂൾ ലീഡർമാർ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി കൊച്ചി സിറ്റിയിലെ സ്‌കൂൾ ലീഡർമാർക്കായി ബോധവത്കരണം നടത്തി. സിറ്റി പോലീസ് പരിധിയിലെ മട്ടാഞ്ചേരി, സെൻട്രൽ, എറണാകുളം, തൃക്കാക്കര സബ്ഡിവിഷനുകളിൽ നിന്നായി നാനൂറിലധികം വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.

ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്‌കൂൾ, തേവര എസ്.എച്ച് കോളേജ് ഓഡിറ്റോറിയം, എറണാകുളം ട്രാഫിക് വെസ്റ്റ് പൊലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാൾ, കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലായാണ് പരിപാടി നടന്നത്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ലഹരി വില്പനയോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. പരിശീലനം ലഭിച്ച വിദ്യാർത്ഥികളെ 'തൂഫാൻ വാരിയേഴ്‌സ്' ആയി ചുമതലപ്പെടുത്തി പ്രത്യേകം ബാഡ്ജുകൾ നൽകും. ഇവരുടെ നേതൃത്വത്തിൽ ക്യാമ്പസുകളെ ലഹരിമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.

അസി.പൊലീസ് കമ്മിഷണർമാരായ ആർ. മനോജ്കുമാർ, സി.ആർ. സന്തോഷ്, ഇൻസ്‌പെക്ടർമാരായ എ. അനൂപ്, എം.ബി. രാജേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സോഷ്യൽ പൊലീസിംഗ് വിംഗിലെ എസ്.ഐമാരായ എം.ബി. സൂരജ്കുമാർ, മുഹമ്മദ് റാഫി, എ.എസ്.ഐ വി.എസ്. ഷിഹാബ്, സി.പി.ഒ കെ.ആർ. രമ്യാമോൾ എന്നിവർ ക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, THOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL