SignIn
Kerala Kaumudi Online
Thursday, 18 June 2026 3.30 AM IST

313ൽ ഒരു തോൽവി; ഒടുവിൽ  നൂറുമേനി തിരിച്ചുപിടിച്ച് വിദ്യാലയം

photo
എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി നേട്ടം കൊയ്ത എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ പ്രധാനാദ്ധ്യാപിക സി. രത്‌നകലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

വൈപ്പിൻ: വൈപ്പിൻകരയിൽ നിന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ ഒരു കുട്ടിയുടെ തോൽവി വിദ്യാലയത്തിന് ഒരു ആഘാതമായിരുന്നു. എന്നാൽ താൻ പരീക്ഷ നന്നായി എഴുതിയിട്ടുണ്ടെന്ന വിദ്യാർത്ഥിയുടെ ആത്മവിശ്വാസത്തോടൊപ്പമായിരുന്നു അദ്ധ്യാപകർ. ഇതേ തുടർന്ന് പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകി. കഴിഞ്ഞ ദിവസം പുനഃ പരിശോധന ഫലം വന്നപ്പോൾ ആ വിദ്യാർത്ഥിയും വിജയിച്ചു. ഇതോടെ ഒരു കുട്ടിയുടെ തോൽവിയിൽ വിഷമിച്ചിരുന്ന വിദ്യാലയം നൂറ് മേനി നേട്ടം തിരിച്ചുപിടിച്ചതിന്റെ ആഹ്‌ളാദത്തിൽ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദനയോഗം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഷിജോയ് സേവിയർ, വൈസ് പ്രസിഡന്റ് എം.പി. പ്രശോഭ് എന്നിവർ ചേർന്ന് പ്രധാനാദ്ധ്യാപിക സി. രത്‌നകലയ്ക്ക് ഉപഹാരം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL