SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

പെരിയാറിനെ കാക്കാൻ പുതിയ പ്രോട്ടോക്കോൾ: കുടിവെള്ള സംരക്ഷണം, ഉപ്പുവെള്ളം തടയൽ, മത്സ്യക്കുരുതി ഒഴിവാക്കൽ ലക്ഷ്യം

g

കൊച്ചി: ജില്ലയിലെ ലക്ഷങ്ങളുടെ കുടിവെള്ളത്തിന്റെ ആശ്രയമായ പെരിയാർ നദിയിലെ ജലഗുണനിലവാര നിരീക്ഷണത്തിനും ഷട്ടർ പ്രവർത്തനത്തിനും സമഗ്ര പ്രോട്ടോക്കോൾ തയ്യാറായി. പാതാളം, പുറപ്പള്ളിക്കാവ്, മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജുകളിലെ ഷട്ടർ പ്രവർത്തനത്തിനുള്ള പ്രോട്ടോക്കോളാണ് സർക്കാർ പരിഗണിക്കുന്നത്.

ജലനിരപ്പ് നിലനിറുത്തൽ, കടൽവെള്ളത്തിന്റെ ഉപ്പുരസം ശുദ്ധജല മേഖലയിലേക്ക് കടക്കുന്നത് തടയൽ, മത്സ്യക്കുരുതി ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കൽ എന്നിവയാണ് ലക്ഷ്യം.

ജലവിഭവ വകുപ്പാണ് കരട് പ്രോട്ടോക്കോൾ തയ്യാറാക്കിയത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തി അന്തിമരൂപം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചിത ഇടവേളകളിൽ ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തണം. അടിയുറച്ച ഓക്സിജന്റെ (ഡി.ഒ) അളവ് കുറയുകയോ ജലത്തിന്റെ നിറം മാറുകയോ മത്സ്യക്കുരുതി റിപ്പോർട്ട് ചെയ്യപ്പെടുകയോ ചെയ്താൽ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടപടി സ്വീകരിക്കണം.

പെരിയാറിൽ വേനൽക്കാലത്ത് ജലപ്രവാഹം കുറയുമ്പോൾ കേരളവാട്ടർ അതോറിട്ടിയുടെ പമ്പിംഗ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ ഷട്ടറുകൾ ക്രമീകരിച്ച് പ്രവർത്തിപ്പിക്കുന്നതിന് നിലവിൽ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നിലവിലില്ല.

ജലനിരപ്പ് നിലനിറുത്തും

മഴക്കാലത്ത് വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതും വേനലിൽ ജലനിരപ്പ് നിലനിറുത്തുന്നതും ഒരേസമയം ഉറപ്പാക്കും. മൂന്ന് റെഗുലേറ്ററുകളും ഒരുമിച്ച് പെരിയാറിന്റെ മംഗലപ്പുഴ, വരട്ടാർ, മുട്ടാർ ശാഖകളിലുള്ള പുറപ്പള്ളിക്കാവ്, പാതാളം, മഞ്ഞുമ്മൽ റെഗുലേറ്ററുകൾ പരസ്പരം ബന്ധപ്പെട്ട സംവിധാനമായാണ് നടപ്പാക്കുന്നത്. വാട്ടർ അതോറിട്ടിയുടെ പമ്പിംഗ് തടസപ്പെടാതിരിക്കാൻ പാതാളം റെഗുലേറ്ററിലെ ജലനിരപ്പ് നിശ്ചിത പരിധിയിൽ നിലനിറുത്തും. വേനൽക്കാലത്ത് ആവശ്യമായ ജലനിരപ്പ് നിലനിറുത്താൻ ഷട്ടറുകൾ ക്രമീകരിക്കും. ആവശ്യമായ അളവിൽ ഭൂത്തത്താൻകെട്ട് ബാരേജിൽ നിന്ന് വെള്ളം തുറന്നുവിടാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തും.

ഉദ്യോഗസ്ഥർക്കും വ്യക്തമായ ചുമതല

ചീഫ് എൻജിനിയർ മുതൽ അസിസ്റ്റന്റ് എൻജിനിയർ വരെയുള്ള ഉദ്യോഗസ്ഥരുടെ ചുമതലകൾ പ്രോട്ടോക്കോളിലുണ്ട്

ദിവസേന ഷട്ടർ പ്രവർത്തനങ്ങളുടെ ലോഗ് ബുക്ക് തയ്യാറാക്കൽ, ജലനിരപ്പ് നിരീക്ഷിക്കൽ, വെള്ളപ്പൊക്ക സാഹചര്യങ്ങൾ വിലയിരുത്തൽ, മൂന്ന് മാസത്തിലൊരിക്കൽ സംയുക്ത പരിശോധന നടത്തൽ എന്നിവ ഫീൽഡ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്

എക്സിക്യൂട്ടീവ് എൻജിനിയർ തലത്തിൽ വിവിധ വകുപ്പുകളുമായി യോഗം ചേരുകയും റിപ്പോർട്ടുകൾ ഏകോപിപ്പിക്കുകയും വേണം

മേൽനോട്ട ചുമതല ചീഫ് എൻജിനിയർക്കും സൂപ്രണ്ടിംഗ് എൻജിനിയർക്കും

സ്വതന്ത്ര ജലസാമ്പിൾ ശേഖരണം പ്രോട്ടോക്കോളിൽ വ്യക്തമായി ഉൾപ്പെടുത്തണം

പ്രധാന നിർദ്ദേശങ്ങൾ

മൂന്ന് റെഗുലേറ്ററുകളുടെയും ഏകോപിത പ്രവർത്തനം

കുടിവെള്ളത്തിനാവശ്യമായ ജലനിരപ്പ് നിലനിറുത്തൽ

നിശ്ചിത ഇടവേളകളിൽ ജലഗുണനിലവാര പരിശോധന

ഷട്ടർ പ്രവർത്തനങ്ങളുടെ ദിവസേന ലോഗ് ബുക്ക്

വെള്ളപ്പൊക്ക സമയത്ത് തത്സമയ നിരീക്ഷണം

ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ സ്ഥിരംഏകോപനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SAVE PERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL