
കൊച്ചി: പ്രൊഫ.എം.കെ സാനുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 1ന് മഹാകവി ജി. ഓഡിറ്റോറിയത്തിൽ പ്രൊഫ. എം.കെ.സാനു എഴുത്തിലെ മാനവികത എന്ന വിഷയത്തിൽ സമസ്തകേരള സാഹിത്യപരിഷത്ത് സെമിനാർ നടത്തും. നാടകകൃത്ത് ടി.എം.എബ്രഹാം പ്രഭാഷണം നടത്തും. സമസ്തകേരള സാഹിത്യപരിഷത്ത് പ്രസിഡന്റ് ഡോ.ടി.എസ്.ജോയി അദ്ധ്യക്ഷനാകും. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ്കുമാർ, സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറി ഡോ.നെടുമുടി ഹരികുമാർ, ഡോ. അജിതൻ മേനോത്ത്, ഡോ. എം.എൻ. അഥീന തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പുസ്തക പ്രകാശനവും കഥാ, കവിത അവതരണങ്ങളുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |