SignIn
Kerala Kaumudi Online
Monday, 03 August 2026 2.04 AM IST

കടലേറ്റ പ്രദേശം എം.എൽ.എ സന്ദർശിച്ചു

1

പള്ളുരുത്തി: കണ്ണമാലിയിൽ കടൽക്ഷോഭം നേരിട്ട പ്രദേശങ്ങൾ മുഹമ്മദ് ഷിയാസ് എം.എൽ.എ സന്ദർശിച്ചു. പഞ്ചായത്തിലെ 5, 6, 7, 8 വാർഡുകളിലാണ് കടൽകയറ്റം രൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ കടൽകയറ്റത്തിൽ ഇത്തവണ സ്ഥാപിച്ച ജിയോ ബാഗുകൾ തകർന്നിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കടലിനെ പ്രതിരോധിക്കാൻ മുൻകൂട്ടി വെള്ളം പോകുന്നതിന് വാടകൾ നിർമ്മിക്കുകയും ജിയോ ബാഗുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.പ്രദേശങ്ങളിൽ തകർന്ന ജിയോ ബാഗുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങി. കൊച്ചി തഹസിൽദാർ നിഷാന്ത് മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി, റവന്യു അധികൃതർ, ജനപ്രതിനിധികൾ എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL