
കൊച്ചി: എറണാകുളം ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്) ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ അമിതഭാരം കയറ്റിയ 48 ചരക്ക് വാഹനങ്ങൾ കുടുങ്ങി. നിയമലംഘനം നടത്തിയ വാഹനങ്ങളിൽ നിന്നായി ആകെ 16,74,000 രൂപ പിഴ ഈടാക്കി. അങ്കമാലി, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ദേശീയപാതകളിലും സംസ്ഥാനപാതകളിലും പകലും രാത്രിയും എൻഫോഴ്സ്മെന്റ് വിഭാഗം നിരീക്ഷണം ശക്തമാക്കിയിരുന്നു. ചരക്ക് വാഹന ഉടമകളും ഡ്രൈവർമാരും അനുവദനീയമായ ഭാരപരിധി കർശനമായി പാലിക്കണമെന്ന് ഐ. ബിജു ആർ.ടി.ഒ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |