
കൊച്ചി: ജന്മനായുള്ള ഹൃദ്രോഗങ്ങളും റുമാറ്റിക് ഹൃദ്രോഗവും ബാധിച്ച ഒഡിഷയിലെ കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ ഒഡിഷ സർക്കാരും കൊച്ചി അമൃത ആശുപത്രിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഭുവനേശ്വറിൽ നടന്ന ചടങ്ങിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് വേണ്ടി നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോ.ബൃന്ദ.ഡി, അമൃത ആശുപത്രിക്കുവേണ്ടി പീഡിയാട്രിക്, അഡൾട്ട് കോൺജെനിറ്റൽ ഹാർട്ട് സർജറി വിഭാഗം ക്ലിനിക്കൽ പ്രൊഫസർ ഡോ. ബ്രിജേഷ് പി.കെ എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുക്കുന്ന 18 വയസ് വരെയുള്ളവർക്ക് അമൃത ആശുപത്രി പരിശോധന, ചികിത്സ, മരുന്നുകൾ, തുടർപരിചരണം തുടങ്ങിയവ സൗജന്യമായി നൽകുമെന്ന് ഡോ. ബൃന്ദ.ഡി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |