SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം

f

കൊച്ചി: കളമശേരിയിൽ അഭിഭാഷകയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കളമശേരി മെഡിക്കൽ കോളേജ് - എച്ച്.എം.ടി റോഡിലായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അഭിഭാഷകയായ 29കാരിയും അമ്മയും കാറിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അജ്ഞാതൻ യുവതിയുടെ വാഹനത്തിൽ ഇടിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ യുവതി കാറിൽ നിന്നിറങ്ങിയപ്പോൾ പ്രതി വാഹനം വേഗത്തിൽ മുന്നോട്ടെടുത്ത് യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചു. കാർ നമ്പർ കേന്ദ്രീകരിച്ച് നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ മുൻപരിചയമില്ലെന്നാണ് യുവതിയുടെ മൊഴി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL