
മൂവാറ്റുപുഴ: പായിപ്ര സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെയും കൺസ്യൂമർ ഫെഡറേഷന്റെയും സഹകരണത്തോടെ ആരംഭിച്ച ഓണ വിപണി ബാങ്ക് പ്രസിഡന്റ് കെ.എസ്.രങ്കേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ പി.എസ്. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പി.എ.ബിജു, പി.ഡി.ഡി.പി പ്രസിഡന്റ് കെ.പി.റെജികുമാർ, ബാങ്ക് സെക്രട്ടറി ജയശ്രീ, ഭാവന ലൈബ്രറി പ്രസിഡന്റ് കെ.എം.രാജമോഹനൻ, ബാങ്ക് ജീവനക്കാരായ എം.ജി. ഉണ്ണിക്കൃഷ്ണൻ, ആശ, രാജൻ, എ.പി. ബേബി എന്നിവർ സംസാരിച്ചു. 1500 രൂപ വില വരുന്ന 13 ഐറ്റം സാധനങ്ങൾ 1070 രൂപയ്ക്കാണ് ഒരു കുടുംബത്തിന് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |