
കൊച്ചി: കേന്ദ്ര സർക്കാരിന്റെ യുവജനകാര്യ വകുപ്പിന് കീഴിലുള്ള മൈ ഭാരത് പദ്ധതിയുടെ ജില്ലാ ഉപദേശക സമിതി യോഗം കളക്ടർ ജി. പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. യുവാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സജീവ പങ്കാളിത്തം പദ്ധതിയിൽ ഉറപ്പുവരുത്തണമെന്ന് ജില്ലാകളക്ടർ നിർദ്ദേശിച്ചു.
ട്രൈബൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം, വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്, പ്രൈം മിനിസ്റ്റർ ഇന്റേൺഷിപ്പ് സ്കീം തുടങ്ങിയവയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ ഡി. ഉണ്ണിക്കൃഷ്ണൻ, ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |