SignIn
Kerala Kaumudi Online
Thursday, 20 August 2026 1.41 AM IST

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് മഹോത്സവം

kmsy-municipality

കളമശേരി: കളമശേരി നഗരസഭ വാർഡ് 30ൽ കുടുംബശ്രീ എ.ഡി.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് മഹോത്സവം നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എം.എ.വഹാബ് അദ്ധ്യക്ഷനായി. കുടുംബശ്രീ പ്രവർത്തകരായ ജെൻസി ഷൈജു, സുമ ജോജി എന്നിവർ കൃഷിക്ക് നേതൃത്വം നൽകി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാർട്ടിൻ തായങ്കേരി, കൗൺസിലർ കെ.ടി. മനോജ്, ജൈവകർഷകൻ ടൈറ്റസ് ചക്കാട്ടിൽ, കുടുംബശ്രീ പ്രവർത്തകരായ ലെജീനാ മനോജ് സുബൈദ ഇഫ്തിക്കർ, അഗസ്റ്റിൻ കുറുപ്പശ്ശേരി, ഷൈജു ജോസഫ്, ഷൈൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL