SignIn
Kerala Kaumudi Online
Sunday, 11 October 2026 12.04 AM IST

നായരമ്പലം ബാങ്കിൽ ഹരിതസമൃദ്ധി

agri

വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണ ബാങ്ക്,​ കേരള ജൈവ കർഷക സമിതിയുമായി ചേർന്ന് നടത്തുന്ന 'ഹരിത സമൃദ്ധി" നാടൻ വിത്ത് പരിപാലന പദ്ധതി മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10.30ന് ബാങ്ക് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൊക്കാളി കർഷകരെയും ക്ഷീരകർഷകരെയും ആദരിക്കും. ഓർഗാനിക് ഫാർമേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് കെ.പി. ഇല്യാസ് മുഖ്യപ്രഭാഷണം നടത്തും. വ്‌ളോഗർ വെറൈറ്റി ഫാർമർ സുജിത്ത് മുഖ്യാതിഥിയാകും. ജൈവ കർഷക സമിതി പറവൂർ താലൂക്ക് സെക്രട്ടറി ടി.എ.ബിജു, ബാങ്ക് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് കെ.ബി. ജോഷി എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL