
ഫോർട്ട്കൊച്ചി: നാടക് കൊച്ചി മേഖലയുടെ നേതൃത്വത്തിൽ ലോക സമാധാന ദിനാചരണം 21ന് ഫോർട്ട്കൊച്ചി പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. വൈകിട്ട് 5.30ന് മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ കെ.ജെ. മാക്സി അദ്ധ്യക്ഷത വഹിക്കും. നാടക് ജില്ലാ പ്രസിഡന്റ് എ.എസ്. ദിലീഷ് മുഖ്യപ്രഭാഷണം നടത്തും. പ്രിയ പ്രശാന്ത്, സുമിത് ജോസഫ്, ലവിത നെൽസൻ എന്നിവർ സംബന്ധിക്കും. രാത്രി 7ന് കൊച്ചി കാപ്പിരി കൊട്ടക അവതരിപ്പിക്കുന്ന കെ. ജെലിന്നസിന്റെ നാടകം "വസുധൈവ കുടുംബകം" അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |