
കൊച്ചി: അൺ എയ്ഡഡ് സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ സമകാലിക വിഷയങ്ങൾ ദേശീയതലത്തിൽ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ‘ശിക്ഷാ സംവാദ് 2026’ 21, 22 തീയതികളിൽ കൊച്ചിയിലെ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കും. ദേശീയ സെമിനാർ 21ന് രാവിലെ 10ന് കേരള ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും സംസ്ഥാന സമ്മേളനം 22ന് രാവിലെ 10ന് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും.അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ കേരളയുടെ ആഭിമുഖ്യത്തിൽ അമൃത വിശ്വവിദ്യാപീഠവുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിദഗ്ധരുടെ പാനൽ ചർച്ചകളും ആശയവിനിമയങ്ങളും സെമിനാറിന്റെ ഭാഗമായി നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |