
കൊച്ചി: മത്സ്യമേഖലയിലെ വനിതകളുടെ സംഭാവനകൾക്ക് അംഗീകാരവും പങ്കാളിത്തം ശക്തിപ്പെടുത്താനുമായി കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയിൽ (സിഫ്റ്റ് ) ദ്വിദിന ദേശീയ മത്സ്യത്തൊഴിലാളി വനിതാസംഗമം ആരംഭിച്ചു. സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 60 മത്സ്യത്തൊഴിലാളി വനിതകൾ പങ്കെടുക്കുന്നു. ഇന്ത്യൻ കാർഷിക ഗവേഷണകേന്ദ്രം മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ബി. മീനാകുമാരി ഉദ്ഘാടനം ചെയ്തു. സിഫ്റ്റ് ഡയറക്ടറും സോഫ്റ്റി പ്രസിഡന്റുമായ ഡോ. ജോർജ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. നികിത ഗോപാൽ, ഡോ. ഗ്രിൻസൺ ജോർജ്, ഡോ. സന്ധ്യ കെ.എം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |