
കൊച്ചി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 26ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ നോർത്ത് പറവൂർ മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ തൊഴിൽമേള സംഘടിപ്പിക്കും. മുപ്പതിൽ അധികം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 500ൽ അധികം ഒഴിവുകളിലേക്കാണ് അഭിമുഖം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുടെ നാല് കോപ്പി എന്നിവ സഹിതം എത്തണം. ഫോൺ: 0484-2422452, 8848536856, 6282442046, 9446926836.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |