
കൊച്ചി: കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും ചാവറ കൾച്ചറൽ സെന്ററിന്റെയും ആഭിമുഖ്യത്തിൽ ജർമ്മൻ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. 22, 23, 24 തീയതികളിൽ എറണാകുളം ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിലാണ് പ്രദർശനം. ജർമ്മൻ എംബസിയുടെ സാംസ്കാരിക വിഭാഗമായ ഗെയ്ഥെ സെൻട്രത്തിന്റെ സഹകരണത്തോടെയാണ് മേള. 22ന് വൈകിട്ട് 3.30ന് സാറാ നോയ്മാൻ സംവിധാനം ചെയ്ത ബിയോണ്ട് ദ ബ്ലൂ ബോർഡർ (2024) എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെ മേള ആരംഭിക്കും. 5.30ന് ഉദ്ഘാടന സമ്മേളനം. 6.15ന് ആൻഡ്രിയാസ് ഡ്രെസൻ സംവിധാനം ചെയ്ത ഫ്രം ഹിൽഡെ, വിത്ത് ലവ് പ്രദർശിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |