SignIn
Kerala Kaumudi Online
Monday, 28 September 2026 12.48 AM IST

പ്രൊഫഷണൽ നാടകമേളയ്ക്ക് ഇന്ന് തുടക്കം

drama

പറവൂർ: പറവൂർ ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന 18-ാമത് പ്രൊഫഷണൽ നാടകമേള നഗരസഭ ഓഫീസിന് എതിർവശത്തെ പഴയ മുനിസിപ്പൽ പാർക്കിൽ ഇന്ന് ആരംഭിക്കം. വൈകിട്ട് 5.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷനാകും. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, കുളപ്പിള്ളി ലീല, പി.ആർ. രവി, കെടാമംഗലം ഗോപാലകൃഷ്ണൻ, ജയദേവൻ കോട്ടുവള്ളി എന്നിവർ സംസാരിക്കും.

കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന ഒരുക്കമാണ് ആദ്യദിവസത്തെ നാടകം. 28ന് വൈകീട്ട് 5.30ന് നടൻ സലിം കുമാറിനെ എൻ.എം. പിയേഴ്സൺ അനുസ്മരിക്കും. 6.30ന് നാടകം ഈശ്വരന്റെ തിരക്കഥ. 29 ന് വൈകിട്ട് 5.30ന് പറവൂർ ജോർജ് അനുസ്മരണം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. 6.30ന് നാടകം കൊല്ലം അനശ്വരയുടെ രാവണൻ. 30ന് വൈകിട്ട് 5.30ന് എം. ജയചന്ദ്രൻ, കെടാമംഗലം സദാനന്ദൻ അനുസ്മരണം. 6.30ന് നാടകം ലക്ഷ്മണ രേഖ, ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30ന് പി. രാജു, എൻ.എ. അലി, പി.ജി. ബാലകൃഷ്ണൻ അനുസ്മരണം. 6.30ന് നാടകം ഞാൻ അപ്രസക്തൻ. 2ന് വൈകിട്ട് 5.30ന് സമാപന സമ്മേളനം മുൻമന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്യും. എം.കെ. ആഷിക് അദ്ധ്യക്ഷനാകും. 6.30ന് നാടകം ചാപ്ലിൻ കുഞ്ഞൂട്ടൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL