
കൊച്ചി: ബേക്കേഴ്സ് അസോസിയേഷൻ കേരള സംഘടിപ്പിക്കുന്ന ആറാമത് ബേക്ക് എക്സ്പോ 2026 അങ്കമാലി അഡ്ലക്‌സ് കൺവെൻഷൻ സെന്ററിൽ ഇന്ന് ആരംഭിക്കും. രാവിലെ 11ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10.30ന് നടക്കുന്ന ഫുഡ്‌ടെക് ആൻഡ് ബേക്ക് ഇന്നൊവേഷൻ പിച്ചത്തോൺ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്നവർക്ക് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ പുരസ്കാരം സമ്മാനിക്കും. ബേക്ക് സ്മാർട്ട് ടീമിന്റെ സമ്മേളനം 11ന് രാവിലെ 10.30ന് കളക്ടർ ജി. പ്രിയങ്കയും വൈകുന്നേരം മൂന്നിന് സമാപന സമ്മേളനം മന്ത്രി റോജി എം. ജോണും ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |