
കൊച്ചി: ഗവേഷണങ്ങളെയും കണ്ടെത്തലുകളെയും സംരംഭങ്ങളാക്കാൻ ശാസ്ത്രജ്ഞർക്കും എൻജിനിയർമാർക്കും അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ഐ ട്രിപ്പിൾ ഇ നവംബർ 17, 18 തീയതികളിൽ ശില്പശാല സംഘടിപ്പിക്കുന്നു. കണ്ടുപിടുത്തങ്ങളെ നേരിട്ട് വിപണിയിലെത്തിക്കാൻ ഗവേഷകർക്കും എൻജിനിയർമാർക്കും ദിശാബോധം നൽകുകയാണ് ലക്ഷ്യം. യു.എസിലെ ഇ.ടി ക്യൂബ് ഇന്റർനാഷണലിലെ ഡോ. എസ്. രഘു, അറ്റകാമ ലൈറ്റിലെ ഡോ. ഡാനിയൽ റെന്നർ എന്നിവരാണ് കോഴ്‌സ് ഡയറക്ടർമാർ. കുസാറ്റിലെ ഡോ. ബിജോയ് എ. ജോസ്, ഹൈദരാബാദ് ടി.സി.എസിലെ ഡോ. ബാല പെദ്ദിഗാരി, അമരരാജ ഡിസൈൻ ആൽഫയിലെ ഡോ. കെ.ആർ. സുരേഷ് നായർ എന്നിവർ കോ ഓർഡിനേറ്റർമാരാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |