
കീച്ചേരി: കീച്ചേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ശിലാസ്ഥാപനം മന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ അദ്ധ്യക്ഷയായി. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ. പൗലോസ്, ആമ്പല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സത്യൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെർലി ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ആർ. ദിലീപ് കുമാർ, എം.കെ. സുരേന്ദ്രൻ, ലീല ഗോപാലൻ, കർണകി രാഘവൻ, ഡോ. സജിത്ത്, ഡോ. കെ. ശ്രീജ എന്നിവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |