SignIn
Kerala Kaumudi Online
Saturday, 10 October 2026 3.08 AM IST

ഐ.​സി.​യു ദു​രി​തം​ ​പ​രി​ഹ​രി​ക്ക​ണം

gh

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ഓ​ങ്കോ​ള​ജി​ ​ഐ.​സി.​യു​വി​ലെ​ ​എ.​സി.​ ​ത​ക​രാ​റി​ലാ​യി​ ​ര​ണ്ടാ​ഴ്ച​ ​പി​ന്നി​ട്ടി​ട്ടും​ ​ന​ന്നാ​ക്കാ​ൻ​ ​ന​ട​പ​ടി​ ​ഇ​ല്ലാ​ത്ത​ത് ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ​സി.​പി.​എം.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​സ​തീ​ഷ് ​പ​റ​ഞ്ഞു.​ ​അ​തി​തീ​വ്ര​ ​പ​രി​ച​ര​ണം​ ​ആ​വ​ശ്യ​മാ​യ​ ​അ​ർ​ബു​ദ​ ​ബാ​ധി​ത​രെ​ ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​ 12​ ​കി​ട​ക്ക​ക​ളു​ള്ള​ ​ഓ​ങ്കോ​ള​ജി​ ​ഐ.​സി.​യു​വി​ലാ​ണ് ​എ.​സി​ ​ത​ക​രാ​റി​ലാ​യ​ത്.​ ​സ്പെ​ഷ്യാ​ലി​റ്റി​ ​കാ​ൻ​സ​ർ​ ​ബ്ലോ​ക്കി​ന്റെ​ ​അ​ഞ്ചാം​ ​നി​ല​യി​ലെ​ ​ഐ.​സി.​യു​വി​ൽ​ ​രോ​ഗ​ത്തി​ന്റെ​ ​വേ​ദ​ന​യ്ക്ക് ​പു​റ​മെ​ ​ക​ന​ത്ത​ ​ചൂ​ടും​ ​സ​ഹി​ക്കാ​നാ​വാ​തെ​ ​രോ​ഗി​ക​ൾ​ ​ദു​രി​ത​ത്തി​ലാ​ണ്. വെ​ന്റി​ലേ​ഷ​ൻ​ ​ഇ​ല്ലാ​ത്ത​ ​മു​റി​യി​ൽ​ ​ഫാ​ൻ​ ​ഉ​ണ്ട​ല്ലോ​ ​എ​ന്നാ​ണ് ​അ​ധി​കൃ​ത​രു​ടെ​ ​വി​ശ​ദീ​ക​ര​ണം.​ ​ര​ണ്ടു​ ​മാ​സം​ ​മു​മ്പ് ​ന്യൂ​ട്രോ​പീ​നി​യ​ ​ഐ.​സി.​യു​വി​ലും​ ​ഇ​തേ​ ​അ​വ​സ്ഥ​യാ​യി​രു​ന്നു.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL