SignIn
Kerala Kaumudi Online
Friday, 19 June 2026 11.49 PM IST

ജഡ്‌ജിമാർ ഈ കോടതിയിൽ വാദം കേൾക്കുന്നത് ജീവനെ ഭയന്ന്, പ്രതിഷേധ സമരം

court

ചാലക്കുടി: ചാലക്കുടിയിലെ കോടതി കെട്ടിടത്തിന്റെ ശോച്യാവസ്ഥയിൽ മനംനൊന്ത് കണ്ണുമൂടികെട്ടി ഏകാംഗ നിൽപ്പ് സമരം ചെയ്തിരിക്കുകയാണ് പൊതുപ്രവർത്തകൻ ജയൻ ജോസഫ് പട്ടത്ത്. മജിസ്ട്രേറ്റ്, സിവിൽ കോടതികൾ പ്രവർത്തിക്കുന്ന നഗരസഭയുടെ ലൈബ്രറികെട്ടിടത്തിന്റെ ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതീകാത്മക പ്രതിഷേധം.

protest

കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീഴുന്നത് സ്ഥിരമാണെന്നും എട്ടുവർഷമായി ജഡ്ജിമാരും അഭിഭാഷകരും ഇതിനകത്ത് ഭയന്നാണ് ജോലി ചെയ്യുന്നതെന്നും ജയൻ ജോസഫ് പറഞ്ഞു. സിവിൽ സ്റ്റേഷൻ പരിസരത്ത് കോടതി സമുച്ചയം നിർമ്മാണത്തിലാണെങ്കിലും മെല്ലെപ്പോക്കിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നീതി ദേവതയുടെ തുലാസുമേന്തി കഴിഞ്ഞദിവസം മുഴുവൻ കോടതി സമയവും ഇദ്ദേഹം സമരം ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, COURT, CHALAKKUDI, OLD BUILDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL