SignIn
Kerala Kaumudi Online
Tuesday, 15 September 2026 10.08 PM IST

അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ : തീയതി ദീർഘിപ്പിച്ചു

തൊടുപുഴ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അക്യൂപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. സർട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസമാണ് കാലാവധി. 18 വയസിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാകും കോൺടാക്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നൽകിയാണ് കോഴ്സ് നടത്തുന്നത്. h​t​t​p​s​:​/​/​a​p​p​.s​r​c​c​c​.i​n​/​r​e​g​i​s​t​e​r​ എന്ന ലിങ്കിലൂടെ സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ w​w​w​.s​r​c​c​c​.i​n​ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയിലുള്ളവർക്ക് താഴെപ്പറയുന്ന സ്റ്റഡി സെന്ററിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. ചേരാനാഗ്രഹിക്കുന്നവർ താഴെപ്പറയുന്ന സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക.ഡൈനാമിക് ടച്ച് പെയിൻ ഹീലിംഗ് സെന്റർ,ഇടുക്കി കോളനി പി.ഒ,​ പെട്രോൾ പമ്പിന് എതിർവശം. ചെറുതോണി. ഇടുക്കി- 685602.ഫോൺ. 9747036236, 8289827236.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL