SignIn
Kerala Kaumudi Online
Thursday, 18 June 2026 1.28 PM IST

സ്‌കോളർഷിപ്പ് വിതരണവും പ്രതിഭകളെ ആദരിക്കലും

award
നർത്തന സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് മ്യൂസിക്സിൽ വിവിധ കലാ പരിശീലനം ചെയ്യുന്ന കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറക്കത്തോട്ടം ഉദ്ഘാടനം ചെയ്യുന്നു

വണ്ണപ്പുറം: നർത്തന സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് മ്യൂസിക്സിൽ വിവിധ കലാ പരിശീലനം ചെയ്യുന്ന കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും കഴിഞ്ഞ വർഷത്തെ സ്‌കോളർഷിപ്പ് കൃത്യമായി വിനിയോഗിച്ച് കലാ പരിശീലനം ചെയ്ത കുട്ടികൾക്ക് സ്റ്റൈപ്പന്റായി അനുവദിച്ച ക്യാഷിന്റെ വിതരണോദ്ഘാടനവും നടത്തി. വണ്ണപ്പുറം ടൗൺ വാർഡ് മെമ്പർ ബീന സിദ്ധാർത്ഥന്റെ അദ്ധ്യക്ഷതയിൽ കൂടി യോഗത്തിൽ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറക്കത്തോട്ടം ഉദ്ഘാടനം നിർവഹിച്ചു. വണ്ണപ്പുറം മർച്ചന്റ്സ് അസോസയേഷൻ പ്രസിഡന്റ് സജി കണ്ണമ്പുഴ സ്റ്റൈപ്പന്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ.എച്ച്. നൗഷാദ്, മലനാട് ട്രഷറർ എം.ജി. പ്രിൻസ് എന്നിവർ സംസാരിച്ചു. നർത്തന രക്ഷാധികാരി ശശി കണ്യാലിൽ സ്വാഗതവും മാനേജിംഗ് ഡയറക്ടർ കെ.എം. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് ജില്ലാ മർച്ചന്റ്സ് അസോസിയേഷൻ വ്യാപാര ഉത്സവ സമ്മാനക്കൂപ്പണിൽ നർത്തനയിൽ നിന്ന് വിതരണം ചെയ്ത സമ്മാന കൂപ്പണിന്റെ കൗണ്ടർ നറുക്കെടുപ്പ് നടത്തി. തുടർന്ന് വിവിധ കലാപ്രതിഭകളെയും വിശിഷ്ടാതിഥികളെയും ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL