SignIn
Kerala Kaumudi Online
Friday, 19 June 2026 12.08 AM IST

കരാറുകാരനെത്തിയില്ല,​ ഒടുവിൽ പഞ്ചായത്തംഗങ്ങൾ വഴിവിളക്ക് മാറ്റിസ്ഥാപിച്ചു

member

മുട്ടം: വഴിവിളക്ക് ഏറ്റെടുത്ത കരാറുകാരൻ ബൾബ് മാറ്റാൻ വൈകിയതിനെ തുടർന്ന് ഗ്രാമപഞ്ചായത്തംഗങ്ങൾ കേടായ വിളക്കുകൾ മാറ്റി സ്ഥാപിച്ചു. ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി മുട്ടം ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് മെമ്പർ വിഷ്ണു സജിയാണ് സ്വന്തം വാർഡിലെ വഴിവിളക്കുകൾ മാറ്റി സ്ഥാപിച്ചത്. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന ഇരുട്ട് മൂടിയ വഴികളിലാണ് പുതിയ വഴിവിളക്കുകൾ സ്ഥാപിച്ചത്. വാർഡിലെ ജനങ്ങളുടെ നീണ്ട നാളത്തെ ആവശ്യം പരിഗണിച്ചാണ് മെമ്പർ സ്വന്തമായി പ്രവൃത്തി ഏറ്റെടുത്തത്. വഴിവിളക്ക് സ്ഥാപിക്കുന്നതിന് 2-ാം വാർഡ് മെമ്പർ ഷബീർ എം.എയും സഹായവുമായി കൂടെ ഉണ്ടായിരുന്നു. ഇരുണ്ട വഴികളിൽ വെളിച്ചമെത്തിയതോടെ കുട്ടികളുടെയും സ്ത്രീകളുടെയും രാത്രി സഞ്ചാരം സുരക്ഷിതമായി. ജനക്ഷേമം മുൻനിർത്തിയുള്ള മെമ്പർമാരുടെ സംയുക്ത പ്രവർത്തനത്തെ നാട്ടുകാർ അഭിനന്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL