തൊടുപുഴ: വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനായി രൂപീകരിച്ച വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിൽ പിന്നണി ഗായകൻ അഭിനന്ദ്കൃഷ്ണ പി. മോഹൻ നിർവഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ വാർഡ് കൗൺസിലർ ആതിര ജോഷി പ്രകാശനം ചെയ്തു. ഡോണ ജോസ്, രാജി ജനാർദ്ദനൻ, ഡയാന അജി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |