SignIn
Kerala Kaumudi Online
Friday, 21 August 2026 3.31 AM IST

വാഴൂർ സോമന്റെ ഓർമ്മയ്ക്ക് ഇന്ന് ഒരാണ്ട്

പീരുമേട്: തോട്ടം തൊഴിലാളികളുടെ തലൈവറും, പ്രീയപ്പെട്ടവരുടെ അണ്ണനുമായിരുന്ന
വാഴൂർ സോമന്റെ വേർപാടിന് ഇന്ന് ഒരാണ്ടു തികയുന്നു. അവസാനശ്വാസം
വരെ തൊഴിലാളികൾക്കായി പ്രവർത്തിച്ചഅപൂർവ്വം വ്യക്തിത്വത്തിന് ഉടമയായിരുന്നു വാഴൂർ സോമൻ. പ്രിയ സഖാക്കൾക്ക്‌തോഴർ ആയിരുന്നെങ്കിൽ, ഒരു വിഭാഗത്തിന് തലൈവർ ആയിരുന്നു
. നാലര പതിറ്റാണ്ടുകൊണ്ട് ലളിതമായ ജീവിതശൈലി കൊണ്ട് ജനഹൃദയങ്ങളിൽ ഇടം തേടിയ തൊഴിലാളി നേതാവായിരുന്നു അദ്ദേഹം.തൊഴിലാളികളുടെ വിശ്വാസമർപ്പിക്കാൻ കഴിഞ്ഞ അപൂർവ്വം നേതാക്കമാരിൽ ഒരാളായിരുന്നു വാഴൂർ സോമൻ . തമിഴ് മേഖലയിൽ അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു.
ഒരു ടേമിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആകുകയും, സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ, വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ 2021 മുതൽ.
എംഎൽഎ ആയതിനുശേഷം നാലുവർഷത്തെ മികവാർന്ന പ്രവർത്തനം മണ്ഡലത്തിൽ ഉടനീളം വികസന പ്രവർത്തനങ്ങളിലും, സാധാരണ ജനങ്ങളുമായി ഇഴുകി ചേർന്ന ഒരു ജനപ്രതിനിധി ആയിരുന്നു. ജനങ്ങളുടെ ഏത് ആവശ്യത്തിന് എപ്പോൾ വേണമെങ്കിലും വിളിച്ചാൽ എത്തുന്ന നാട്ടുകാർക്ക് ഒരു വിളിപ്പാടകലെ ആയിരുന്നു അദ്ദേഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL