നെടുങ്കണ്ടം: കഴിഞ്ഞ തവണ ട്രാക്കിൽ വീണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ട കാൽവരി സി.എച്ച്.എസിലെ അലിന്റ മരിയറ്റ് ബിജു ഇത്തവണ ട്രാക്കിൽ മധുര പ്രതികാരം തീർത്തു. സബ് ജൂനിയർ പെൺകുട്ടികളുടെ 600 മീറ്റർ ഓട്ടത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ തവണ ഇതേ വിഭാഗത്തിൽ ഫൈനലിൽ മത്സരിക്കമ്പോൾ ട്രാക്കിൽ വീണ് പിന്തള്ളപെടുകയായിരുന്നു. ഇടുക്കി നാരകക്കാനം സ്വദേശികളായ ബിജുവിന്റെയും സ്മിതയുടെയും മകളായ അലിന്റയുടെ പരിശീലകൻ കാൽവരി സ്കൂളിലെ കായികാദ്ധ്യാപകൻ ടിബിൻ ജോസ്ഥാണ്. 400, 200 മിറ്റർ ഓട്ടത്തിലും മത്സരിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |