നെടുങ്കണ്ടം: കമ്പംമെട്ട് കള്ളിവയൽ എസ്റ്റേറ്റിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. 109 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. വൈദ്യുതി തൂണിന് എതിർ വശം കുറ്റിക്കാട്ടിലാണ് ചെടി കണ്ടെത്തിയത്.എൻ.ഡി.പി.എസ് നിയമ പ്രകാരം കേസെടുത്തു. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |