SignIn
Kerala Kaumudi Online
Monday, 19 October 2026 7.20 PM IST

ബി.ജെ.പി പന്തംകൊളുത്തി പ്രകടനം നടത്തി   

കട്ടപ്പന : മാസപ്പടിക്കേസിൽ വി ഡി സതീശനും പിണറായി വിജയനും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനംചെയ്തു. കേസിൽ ഇ ഡി കണ്ടെത്തിയ വിവരങ്ങൾ പ്രതിപക്ഷ നേതാവിന് മുന്നിലെത്തിയിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും ഇരുമുന്നണികളും പരസ്പരം സംരക്ഷിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി അധ്യക്ഷനായി. കെ കുമാർ, ഷാജി നെല്ലിപ്പറമ്പിൽ എന്നിവർ സംസാരിച്ചു. പ്രതിഷേധ പരിപാടികൾക്ക് സി കെ ശശി, രത്നമ്മ ഗോപിനാഥ്, ജിമ്മി ജോസഫ്, സി എൻ രാജപ്പൻ, പി ആർ രാജേന്ദ്രൻ, അനീഷ് എം എ, ബോണി വർഗീസ്, സുമോദ് തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL