ഇടുക്കി: നവംബർ 21 ന് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ മുന്നോടിയായി ജില്ലാ കൺവെൻഷൻ ചെറുതോണി വ്യാപാര ഭവൻ ഹാളിൽ ചേർന്നു. കെ.ജി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. ഗാഥ സംസാരിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം. രമേശ്, കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ് എന്നിവർ സംസാരിച്ചു.
എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് എം.ആർ. അനിൽകുമാർ അദ്ധ്യക്ഷനായി.
ജില്ലാ സെക്രട്ടറി ടി.ജി. രാജീവ് സ്വാഗതവും കെ.ജി.ഒ.എ ജില്ല സെക്രട്ടറി ബിജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |