SignIn
Kerala Kaumudi Online
Sunday, 01 November 2026 5.57 AM IST

തുരുത്തിയിൽ ഇന്ദിരാ അനുസ്മരണം, സമൂഹസദ്യ

con-

ചെറുവത്തൂർ: ഇന്ദിരാഗാന്ധി അനുസ്മരണഭാഗമായി തുരുത്തി -ഓർക്കുളം വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാൽപത്തൊന്നാം വർഷവും സമൂഹസദ്യ നൽകി. നാട്ടുകാരും പ്രദേശത്തെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും ഉൾപ്പെടെ നൂറു കണക്കിന് പേർ സദ്യയിൽ പങ്കാളികളായി. ഒന്നാമത്തെ രക്തസാക്ഷിത്വദിനത്തിലാണ് വാർഡ് കോൺഗ്രസ് കമ്മിറ്റികൾ സമൂഹസദ്യ ആരംഭിച്ചത്. തുരുത്തി നിലമംഗലം ഓഡിറ്റോറിയത്തിലാണ് ഇത്തവണ സമൂഹസദ്യ നൽകിയത്. ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ കോൺഗ്രന് നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് ഡി.എം.സുകുമാരൻ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ടി.സി എ.റഹ്മാൻ, വി.കൃഷ്ണൻ മാസ്റ്റർ, വി.നാരായണൻ, എ.കുഞ്ഞമ്പാടി, ടി.നാരായണൻ, എം.കെ.സതീശൻ, എ.കെ.ശശാങ്കൻ, ടി.പി.മുഹമ്മദലി, കൃഷ്ണൻ തൈച്ചമാട്, വി.വി.രൂപേഷ് കുമാർ എന്നിവർ അനുസ്മരണചടങ്ങിൽ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL