കാഞ്ഞങ്ങാട്: കോൺഗ്രസ് വെള്ളിക്കോത്ത് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാജീവ് പുരസ്കാർ -2026 വിതരണചടങ്ങ് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ടി.വി രാജീവൻ ക്ലാസെടുത്തു. അബ്ദുൾ ഷഹീദ്, സാരംഗ് സുനിൽ, വിനീത് പുറവങ്കര, ഡോ. വിനോദ് എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിടെക്, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേഷൻ മേഖലയിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു. അഡ്വക്കറ്റ് പി. മോഹനൻ സ്വാഗതവും പി. കുഞ്ഞികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. പി. ബാലകൃഷ്ണൻ, എ.വി വേണുഗോപാലൻ, പി.പി. കുഞ്ഞികൃഷ്ണൻ നായർ, വിമല കുഞ്ഞികൃഷ്ണൻ, ഉണ്ണികൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് പി.പി വേണു നായർ, പി. രമാദേവി എന്നിവർ സംസാരിച്ചു. ഡോ. എൻ.വി വിനോദ്, ഷീജ മോഹൻ എന്നിവർ ആദരവിന് മറുപടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |