കാഞ്ഞങ്ങാട്: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കാസർകോട് ജില്ലാ കമ്മറ്റി രൂപീകരണം ആർ.എസ്.പി ജില്ല സെക്രട്ടറി ഹരീഷ് ബി. നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി സെക്രട്ടറിയേറ്റ് അംഗം കുക്കൾ ബാലകൃഷ്‌ണൻ, സോമൻ, ടി.ആർ രാഘവൻ, മാത്യു കുളത്തൂർ, ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി റിജോ ചെറുവത്തൂർ, ഗോപി കുതിരക്കൽ, ആർ.എസ്.പി കയ്യൂർ ചീമേനി പഞ്ചായത്ത് ലോക്കൽ സെക്രട്ടറി നാരായണൻ മയ്യിൽ, കാഞ്ഞങ്ങാട് മുൻസിപ്പൽ ലോക്കൽ സെക്രട്ടറി ജഗദീഷ് പ്രസാദ്, എം.വി വാസന്തി, കെ. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. യു.ടി.യു.സി ജില്ലാസെക്രട്ടറി വിജയൻ ബിരിക്കുളം സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് രാഘവൻ ഉദുമ അദ്ധ്യക്ഷത വഹിച്ചു. സുനിൽകുമാർ ചാത്തമത്ത് നന്ദി പറഞ്ഞു. ഭാരവാഹികളായി സുനിൽകുമാർ ചാത്തമത്ത് (സെക്രട്ടറി), ഷെരീഫ് ബിരിക്കുളം (പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |