ചവറ : പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ , പന്മന പൂരം ആവേശമായി. ഗജവീരന്മാർ അണിനിരന്നപ്പോൾ പൂരപ്രേമികളുടെ ആവേശം ഉയർന്നു. പന്മന ശരവണൻ പന്മന തമ്പുരാന്റെ തിടമ്പേറ്റി പുറത്തേക്കെഴുന്നള്ളി ആനയടി അപ്പു, പരിമണം വിഷ്ണു, പുത്തൻ കുളം അർജുൻ,ചിറക്കര ദേവനാരായണൻ തുടങ്ങിയ ഗജവീരൻമാർ അണി നിരന്നു. പൂരത്തിന് ക്ഷേത്രോപദേശക സമതി മുൻ പ്രസിഡന്റ് കോലത്ത് വേണുഗോപാൽ ദീപം തെളിച്ചു. ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാർ, ചവറ ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, പൂരോഘാഷ കമ്മിറ്റി ചെയർമാൻ കോലത്ത് ജയകുമാർ, ജനറൽ കൺവീനർ പാലോട്ട് രമേശ് ബാബു, ക്ഷേത്രോപദേശക ഭാരവാഹികൾ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ആലവെട്ടവും വെഞ്ചാമരത്തിന്റെയും നിറപ്പകട്ടിൽ കുടമാറ്റം നടന്നു. തുടർന്ന് ക്ഷേത്രോപദേശക സമതി പ്രസിഡന്റ് കണിച്ചേരി ചന്ദ്രൻപിള്ള, സെക്രട്ടറി ക്യാപ്ടൻ രാധാകൃഷ്ണൻ മറ്റ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ കെട്ടുകാഴ്ചയുടെ അകമ്പടിയോടെ ശങ്കരമംഗലംകാമൻകുളങ്ങര മഹാദേവ ക്ഷേത്രത്തിലേക്ക് ആറാട്ടിനായി പന്മന തമ്പുരാൻ പുറപ്പെട്ടു. കാമൻ കുളങ്ങര ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വെച്ച ശേഷം ആറാട്ട് നടത്തി തിരികെ പന്മനയിലെത്തി കൊടിയിറങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |