കൊല്ലം: ചരിത്രപ്രസിദ്ധമായ അരിനല്ലൂർ ദേവാലയത്തിലേക്കുള്ള പ്രധാന റോഡ്, ഇരുവശവും കാടുമൂടി തകർച്ചയുടെ വക്കിലെത്തിയതോടെ പ്രദേശവാസികളും വിശ്വാസികളും ദുരിതത്തിൽ. 1668ൽ സ്ഥാപിച്ച പുണ്യപുരാതനമായ ഈ ക്ഷേത്രം തീർത്ഥാടകർ ഉൾപ്പെടെ നിരവധിപേർ സന്ദർശിക്കുന്ന ഒരിടമാണ്.
ശാസ്ത്രീയമായ രീതിയിൽ റോഡും അനുബന്ധ ഓടകളും യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഇടവകാംഗങ്ങളും നാട്ടുകാരും ചേർന്ന് ചവറയുടെ എം.എൽ.എയും വനം മന്ത്രിയുമായ ഷിബു ബേബി ജോണിന് പരാതി നൽകിയെങ്കിലും നടപടികൾക്ക് തുടക്കമായില്ല. ഏകദേശം 550 കുടുംബങ്ങൾ ഉൾപ്പെടുന്ന ഈ ഇടവകയിൽ തെക്കുംഭാഗം മുതൽ ശാസ്താംകോട്ട വരെയുള്ള വിശ്വാസികളാണ് ദിവ്യബലിക്കും മറ്റ് മതചടങ്ങുകൾക്കുമായി ദേവാലയത്തിൽ എത്തിച്ചേരുന്നത്. ലോകരക്ഷക ആശുപത്രി ജംഗ്ഷനിൽ നിന്ന് അരിനല്ലൂർ ദേവാലയത്തിന്റെ മുൻവശം വഴി അരിനല്ലൂർ ബോട്ട് ജെട്ടിവരെ നീളുന്ന ഒന്നര കിലോമീറ്റർ റോഡാണ് പെരുങ്ങാലം, മൺറോത്തുരുത്ത് എന്നിവിടങ്ങളിലെ പ്രധാന യാത്രാമാർഗം. മുൻപ് ആറുമീറ്ററോളം വീതിയുണ്ടായിരുന്ന റോഡ് മഴയും മണ്ണൊലിപ്പും ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളെ തുടർന്ന് പലഭാഗങ്ങളിലും രണ്ടുമീറ്ററായി ചുരുങ്ങി. ഇതോടെ ഗതാഗതം പൂർണമായും തടസപ്പെട്ട അവസ്ഥയിലാണ്. നിലവിൽ കാൽനട യാത്ര മാത്രമാണ് സാദ്ധ്യമാകുന്നത്.
1.റോഡിന്റെ പ്രാധാന്യം
അങ്കണവാടി, 100 കുട്ടികളുള്ള യു.പി സ്കൂൾ എന്നിവയുടെ പ്രധാന ആശ്രയം
ദേവാലയം, ക്ഷേത്രം, കുരിശടി എന്നിവയും പ്രദേശത്തുണ്ട്
ദിനംപ്രതി നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡ്
അഷ്ടമുടിക്കായൽ – മൺറോത്തുരുത്ത് ടൂറിസം മേഖലയിലേക്കുള്ള പ്രധാന പാത
റോഡിന് കീഴിൽ നാല് കല്പടവുകൾ
2. നിലവിലെ പ്രശ്നം
റോഡിന്റെ വീതി കുറഞ്ഞു, ഇരുവശവും കാട്, ആകെ നാാശത്തിൽ
അടുത്ത 1-2 വർഷത്തിനുള്ളിൽ തകർച്ച സമ്പൂർണമായേക്കും
3. നാട്ടുകാരുടെ ആവശ്യം
ദേവാലയ അറ്റകുറ്റപ്പണിയും സ്കൂൾ വികസനവും കണക്കിലെടുത്ത്
റോഡ് ബലപ്പെടുത്തണം
അനുബന്ധ ചാലുകൾ നിർമ്മിക്കണം
യാത്ര സുരക്ഷിതമാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |