ചവറ: ഭർത്താവിന് ജീവനാംശം നൽകണമെന്ന് കോടതി ഉത്തരവ്. തൊടിയൂർ സ്വദേശിയായ രാകേഷ് കുമാർ ഭാര്യക്കെതിരെ ജീവനാംശം കിട്ടുന്നതിനായി ചവറ കുടുംബകോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ജഡ്ജി കെ.എസ്.ബവീന നാഥ് നിർണായക വിധി പുറപ്പെടുവിച്ചത്.
പ്രതിമാസം 2500 രൂപ വീതം കൊടുക്കണമെന്നാണ് ഉത്തരവ്. രാകേഷ് കുമാറും ഭാര്യയും തമ്മിൽ 2020 മുതൽ വേർപിരിഞ്ഞു കഴിയുകയാണ്. ഭാര്യ സർക്കാർ ജോലിക്കാരിയാണ്. എന്നാൽ ബി.എഡ് ഡിഗ്രി ധാരിയായ രാകേഷ് കുമാറിന് നിലവിൽ സ്വന്തമായി വരുമാന മാർഗമില്ല. മൂത്ത മകളുടെ വിവാഹം കഴിഞ്ഞിട്ടേയുള്ളു. ഇളയ മകൾ രാകേഷിനൊപ്പമാണ്. രാകേഷ് കുമാറിന് വേണ്ടി അഭിഭാഷകരായ അനൂബ്.കെ.ബഷീർ, സുരേഷ് കണിച്ചേരിൽ, സൈമ നിസാർ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |