
ഓയൂർ: ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റി കൊല്ലം രാമസ്വാമി മഠത്തിൽ പ്രാർത്ഥനാലയം നിർമ്മിക്കും. 27ന് ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠർ നിർമ്മാണത്തിന് തുടക്കം കുറിക്കും. രാമസ്വാമിമഠം സെക്രട്ടറി സ്വാമി ധർമ്മവ്രത മുഖ്യരക്ഷാധികാരിയും സഭ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിക്ക് പുറമേ പുത്തൂർ ശോഭനൻ, പ്രൊഫസർ സുനിൽകുമാർ, ഡോ. സി.അനിതശങ്കർ, ഡോ.എസ്.റാണി, കെ.ജി.ധരൻ, ബാലചന്ദ്രൻ ഇരവിപുരം, പുഷ്പാസനൻ കൊല്ലം, വിജയപ്രകാശ് കൊട്ടാരക്കര, ഓയൂർ സുരേഷ്, ജഗന്നാഥൻ, ശ്രീലേഷ് എന്നിവരടങ്ങിയ നിർമ്മാണ കമ്മിറ്റി രൂപീകരിച്ചതായി ജില്ലാ പ്രസിഡന്റ് ഡി.രാജഗോപാൽ, സെക്രട്ടറി ഷാജി കുമാർ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |