
കൊല്ലം: ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് 7 മുതൽ 11 വരെ സംഘടിപ്പിക്കുന്ന അഷ്ടമുടി വാട്ടർ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ വിളംബരജാഥ ഇന്ന് വൈകിട്ട് 4ന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്ത് നിന്ന് ആരംഭിക്കും. വേളാങ്കണ്ണി പള്ളി ഭാഗത്തുകൂടി ചിന്നക്കടയിൽ അവസാനിക്കുന്ന ജാഥയിൽ മന്ത്രിമാർ, എം.എൽ.എമാർ, മേയർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങി 500 ഓളം പേർ പങ്കെടുക്കും. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 7ന് സംഗീതപരിപാടി അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |