
തിരുവനന്തപുരം: സർവകലാശാലകളിൽ 'മൈ ഭാരത് ചാപ്റ്ററുകൾ" സ്ഥാപിക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിർദ്ദേശം. യുവജനങ്ങളുടെ വികസനത്തിന് സംയോജിതവും നൂതനവുമായ വഴിയൊരുക്കുകയാണ് ലക്ഷ്യം. എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയവയ്ക്കപ്പുറത്തേക്ക് യുവജന പങ്കാളിത്തം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. സർവകലാശാലകളിൽ യുവജന പങ്കാളിത്തം ശക്തമാക്കുന്നതിനായി ലോക്ഭവനിൽ വിളിച്ച വി.സിമാരുടെ യോഗത്തിലാണ് നിർദ്ദേശമുണ്ടായത്. കേന്ദ്ര കായിക, യുവജന ക്ഷേമ മന്ത്രാലയത്തിന്റെ സംരംഭമാണ് 'മൈ ഭാരത്".
സർവകലാശാലാ ക്യാമ്പസുകൾ സന്ദർശിക്കാനും വിദ്യാർത്ഥികളുമായി സംവദിക്കാനും തീരുമാനിച്ചതായി ഗവർണർ പറഞ്ഞു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സിലബസിൽ ഉൾപ്പെടുത്താൻ വി.സിമാരോട് നിർദ്ദേശിച്ചു. ഉന്നത വിദ്യാഭ്യാസത്തിൽ കായിക മത്സരങ്ങൾ പഠനവുമായി സംയോജിപ്പിക്കണം. കായിക മികവിന് കോഴ്‌സുകളിൽ ക്രെഡിറ്റ് ഏർപ്പെടുത്താമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഗവർണറുടെ സെക്രട്ടറി ഡോ. വാസുകി, മൈ ഭാരത് ഡയറക്ടർ അഭയ് ശങ്കർ.എസ്.ആർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |