SignIn
Kerala Kaumudi Online
Thursday, 29 October 2026 5.42 AM IST

കഥക് നൃത്തം അവതരണം

kadhak

ചാത്തന്നൂർ: സ്പിക് മാക് കൊല്ലം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ കഥക് ഡെമോൺസ്ട്രഷൻ പ്രോഗ്രാം നടത്തി. പ്രശസ്ത കഥക് നർത്തകി മോനിസ നായക് കഥക് നൃത്തം അവതരിപ്പിച്ചു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ. മഹേശ്വരി പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ ജി. ബിജു അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സി.എസ്. സബീല ബീവി, പ.ടി.എ എക്സിക്യുട്ടി​വ് മെമ്പർ അശോക് കുമാർ, സീനിയർ അസിസ്റ്റന്റ് എ. രാജേഷ്, പ്രൈമറി സീനിയർ അസിസ്റ്റന്റ് പി. പ്രദീപ്‌, എസ്.ആർ.ജി കൺവീനർ കെ. സിന്ധു, പ്രോഗ്രാം കോ കോർഡിനേറ്റർ ഷാജി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ സ്വാഗതവും അഡിഷണൽ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എസ്. ബിജിലി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL