കോട്ടയം: പി.എൻ പണിക്കർ ഫൗണ്ടേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് ജില്ലാതല കവിത മത്സരം 29ന് ഉച്ചകഴിഞ്ഞ് 2 മുതൽ 3.30 വരെ നടക്കും. ഏറ്റുമാനൂർ മാരിയമ്മൻകോവിൽ സമീപമുള്ള ജനകീയ വികസന സമിതി ഹാളിലാണ് മത്സരം. കവിത പാരായണത്തിന് നാല് മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. മത്സരാർത്ഥികൾ സ്‌കൂളിലെ പ്രഥമ അദ്ധ്യാപകന്റെ കത്തുമായി വികസനസമിതി ഹാളിൽ അന്നേദിവസം രണ്ടിന് മുൻപായി എത്തിച്ചേരണമെന്ന് പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി ബി.രാജീവ് അറിയിച്ചു. ഫോൺ: 9447130346.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |