ചങ്ങനാശേരി: ശ്രീഅയ്യപ്പാ കോളേജിന്റെ ന്യൂനപക്ഷ പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബെഞ്ച് തള്ളി. ശ്രീനിവാസ മേനോനാണ് ശ്രീഅയ്യപ്പാ കോളേജ് എജ്യുക്കേഷണൽ സൊസൈറ്റി, നാഗർകോവിൽ ശ്രീഅയ്യപ്പാ വിമൻസ് കോളേജ്, നായർ സർവീസ് സൊസൈറ്റി എന്നിവരെ പ്രതികളാക്കി ഹർജി നൽകിയത്. ശ്രീഅയ്യപ്പാ കോളേജ് ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ ലഭിക്കുന്നതിനായി ഭാഷാന്യൂനപക്ഷ കോളേജായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിലെ എൻ.എസ്.എസിന്റെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |