SignIn
Kerala Kaumudi Online
Thursday, 01 October 2026 2.14 AM IST

നീലലോഹിതദാസനെതിരായ പുനഃപരിശോധനാഹർജിയും തള്ളി

aa

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രി ഡോ.എ. നീലലോഹിതദാസനെ വെറുതെവിട്ടതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാഹർജി സുപ്രീംകോടതി തള്ളി. അതിക്രമത്തിനിരയായെന്ന് പരാതിയുള്ള വനംവകുപ്പ് മുൻ ചീഫ് കൺസർവേറ്റർ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,​ സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. നീലലോഹിതദാസനെ വെറുതെവിട്ട കേരള ഹൈക്കോടതി നടപടി ഇക്കഴിഞ്ഞ ജനുവരി 27ന് ഇതേ ബെഞ്ച് ശരിവച്ചിരുന്നു. ഇതിൽ പുനഃപരിശോധനയാവശ്യപ്പെട്ടാണ് മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥ ഹർജി നൽകിയത്. നീലലോഹിതദാസൻ വനം വകുപ്പ് മന്ത്രിയായിരിക്കെ,1999 ഫെബ്രുവരിയിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നും തിരിച്ചിറങ്ങുന്ന സമയത്ത് ലൈംഗികാതിക്രമമുണ്ടായെന്നുമാണ് ആരോപണം. സംഭവം നടന്നയുടൻ ഉദ്യോഗസ്ഥ പരാതി നൽകിയിരുന്നില്ല. അതിക്രമത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി 2000 ഫെബ്രുവരിയിൽ മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥ പരാതി നൽകിയതോടെയാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥയും രംഗത്തെത്തിയത്. കേസിൽ കോഴിക്കോട്ടെ വിചാരണക്കോടതി മുൻമന്ത്രിയെ ഒരുവർഷത്തേക്ക് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി കഴിഞ്ഞ സെപ്‌തംബറിൽ കുറ്റവിമുക്തനാക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREAMCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA