കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി ഡിപ്ലോമ, റെഗുലർ ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്‌തംബർ ഒൻപതിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. രണ്ടുവിഭാഗത്തിലും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും പുതിയ അപേക്ഷ സമർപ്പിക്കുന്നവർക്കും പങ്കെടുക്കാം. എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസിൽ നിർദേശിച്ച ഫീസ്(ക്യൂ.ആർ.കോഡ് മുഖേന), പി.ടി.എ.ഫണ്ടും യൂണിഫോം ഫീസും സഹിതം രക്ഷിതാവിനൊപ്പമെത്തണം. ഒൻപതിന് രാവിലെ 10.30നാണ് രജിസ്‌ട്രേഷൻ. ഒഴിവുകളെക്കുറിച്ച് www.polyadmission.org എന്ന വെബ്‌സൈറ്റിൽ വിവരം ലഭിക്കും. ഫോൺ: 9446341691.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |