SignIn
Kerala Kaumudi Online
Friday, 04 September 2026 2.45 AM IST

ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി

kobsarasammkr

കോട്ടയം: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 28ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജില്ലാ പഞ്ചായത്ത് 17ാം ഡിവിഷൻ(തൃക്കൊടിത്താനം), മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് (ചീരംകുളം), പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് (കുമ്പന്താനം) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ആഗസ്ത് 19ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രികകൾ 10 വരെ സ്വീകരിക്കും. സൂക്ഷ്മ പരിശോധന 11ന് നടക്കും. 14 വരെ പത്രിക പിൻവലിക്കാം. ജില്ലാ കളക്ടർ ചേതൻകുമാർ മീണയാണ് ജില്ലാപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്റെ വരണാധികാരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ