SignIn
Kerala Kaumudi Online
Friday, 04 September 2026 2.45 AM IST

തിരിച്ചടികളിൽ തളരാതെ വെംബ്ലിയിൽ പൂവസന്തമൊരുക്കി വനിത കൂട്ടായ്മ

poov
വെംബ്ലിയിൽ പൂപ്പാടം തീർത്ത് വനിതാ കൂട്ടായ്മ; പ്രചോദനമായി കൊക്കയാർ സർവീസ് സഹകരണ ബാങ്ക്

​കൊക്കയാർ: പ്രതികൂല കാലാവസ്ഥയുടെ തിരിച്ചടികൾ മറികടന്ന് വെംബ്ലിയിൽ പൂക്കളുടെ വർണവസന്തമൊരുക്കുകയാണ് ഒരു കൂട്ടം വനിതാ കർഷകർ. കൊക്കയാർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് നീതു മനു, മേരി ജോസ്, സുമി സതീഷ്, ഷൈല സുലൈമാൻ എന്നിവർ ചേർന്നാണ് വെംബ്ലിയിലെ 10 സെന്റ് സ്ഥലത്ത് ഓണം വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.
മഴയും പ്രതികൂല കാലാവസ്ഥയും കാരണം പൂക്കൾ വിരിയാൻ വൈകിയത് തിരിച്ചടിയായെങ്കിലും തളരാതെ, വിളവെടുത്ത പൂക്കൾക്ക് അനുയോജ്യമായ വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ് വനിതാ കൂട്ടായ്മ.
​ സംരംഭത്തിന് ആവശ്യമായ സാമ്പത്തിക സഹായത്തിന് പുറമേ, കൃഷിക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകി കൊക്കയാർ സഹകരണ ബാങ്ക് പ്രസിഡന്റ് സന്ധ്യ കമലദാസ് ഇവർക്കൊപ്പം ഉറച്ചുനിൽക്കുന്നു.

സംരംഭം വിജയകരമാവുകയാണെങ്കിൽ വരുംദിവസങ്ങളിൽ സമാനമായ ആശയങ്ങളുമായി മുന്നോട്ട് വരുന്നവർക്ക് ബാങ്ക് ലോൺ നൽകുന്നതിനെക്കുറിച്ച് ഭരണസമിതി ആലോചിക്കുമെന്ന് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഈപ്പൻ മാത്യു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL